Saturday, May 30, 2020

daylight robbery @ KSFE - Same Old Story


കെ എസ് എഫ് : വായ്പാ  തട്ടിപ്പില്അന്വേഷണവിധേയനായ  ഇടത് സംഘടനാ നേതാവിന് അതേ ബ്രാഞ്ചിലേയ്ക്ക്  സ്ഥലം മാറ്റം

 കെ എസ് എഫ് -യില്‍  ഭവന വായ്പ നല്കിയതിലെ ക്രമക്കേടുകളില്അന്വേഷണം  നേരിടുന്ന ഇടത് സംഘടനയുടെ ജില്ലാ നേതാവായ മാനേജര്ക്ക്  ക്രമക്കേട് നടന്ന അതേ ശാഖയിലേയ്ക്ക് തന്നെ സ്ഥലം മാറ്റം നല്കിയത് വിവാദമാകുന്നു
 കെ എസ് എഫ് -യിലെ മാനേജര്മാരുടേയും  അസിസ്റ്റന്റ്മാനേജര്മാരുടേയും സി പി എം അനുകൂല സംഘടനയായ  കെ എസ് എഫ് ഓഫീസേഴ്സ് യൂണിയന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്ആയ കെ ജെ പദ്മകുമാറിനു ആണ് ഇത്തരത്തില്കെ എസ് എഫ് കുന്നത്ത്കാല്ശാഖയിലേയ്ക്ക്  സ്ഥലം മാറ്റം നല്കിയിരിക്കുന്നത്

2014 മുതല്‍ 2017 വരെ അവിടെ മാനേജര്ആയിരുന്ന കാലത്ത്  പദ്മകുമാർ നല്കിയ വായ്പകളില്മേലാണ് അന്വേഷണം നടക്കുന്നത്. 2017-ല്പുതിയ മാനേജര്ചാര്ജ് എടുത്തതിനെ തുടര്ന്നാണ്ക്രമക്കേടുകള്പുറത്ത് വന്നത്
 ന്യൂ ഹൗസിംഗ് ഫിനാന്സ് സ്കീം (എന്എച്ച് എഫ് എസ്) എന്ന പേരില്അറിയപ്പെടുന്ന കെ എസ് എഫ് -യുടെ ഭവന വായ്പകളിലടക്കം  മുന്നൂറോളം വായ്പകളുടെ കാര്യത്തില്കെ എസ് എഫ് കമ്പനിതല അന്വേഷണം നടത്തി വിവധ തരത്തിലുള്ള ക്രമക്കേടുകള്സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണ വിധേയമായ വായ്പകള്എല്ലാം തന്നെ കുടിശികയിലുമാണ്. ഹൗസിംഗ് ലോണിന്  ജാമ്യം സ്വീകരിച്ച വസ്തുവിന്മേല്വീട് വയ്ക്കുകയോ നവീകരണം നടത്തുകയോ ചെയ്തിട്ടില്ല; പഞ്ചായത്ത്പരിധിയില്സ്ഥിതി ചെയ്യുന്ന ജാമ്യ വസ്തുവിന് ചുരുങ്ങിയത് അഞ്ച് സെന്റ്എങ്കിലും വേണം എന്ന കെ എസ് എഫ് -യുടെ ചട്ടം പാലിച്ചിട്ടില്ല;   ഭാര്യയ്ക്കും ഭര്ത്താവിനും ഉള്പ്പെടെ ഒരേ കുടുംബത്തിലെ മൂന്ന് പേര്ക്ക് ഒരേ സമയം മൂന്ന് വ്യത്യസ്ത ഭവന വായ്പകള്നല്കി; വായ്പക്കാരുടെ തിരിച്ചടവ് ശേഷി പരിഗണിച്ചില്ല തുടങ്ങിയ ക്രമക്കേടുകള്ആണ് സ്ഥിരീകരിച്ചിട്ടുള്ളത്.



ധനകാര്യ മന്ത്രി ഡോ ടി എം തോമസ്ഐസകിന്റെ ഓഫീസുമായും കെ എസ് എഫ് -യുടെ ബോര്ഡ് അംഗങ്ങളുമായും വളരെ അടുത്ത ബന്ധം പുലര്ത്തുന്ന ആളാണ്പദ്മകുമാര്‍. ഫെഡറല്ബാങ്കില്വായ്പാ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്കമ്പല്സറി റിട്ടയര്മെന്റ് വാങ്ങിയ വി കെ പ്രസാദ് ഇപ്പോള്കെ എസ് എഫ് ബോര്ഡ് അംഗം ആണ് എന്നുള്ളത് ക്രമക്കേടുകളെ പറ്റിയുള്ള ആശങ്ക വര്ധിപ്പിക്കുന്നു. കെ എസ് എഫ് പ്രവാസി ചിട്ടി വിഭാഗത്തില്സീനിയര്മാനേജര്ആയി ജോലി ചെയ്യുകയായിരുന്നു പദ്മകുമാര്ഇതിന്റെ പേരില്വിദേശ യാത്രകളും നടത്തിയിട്ടുണ്ട്


വായ്പ എടുത്ത ആളുകള്അഞ്ച് ലോണുകളുടെ കാര്യത്തില്മറ്റൊരു വസ്തു കാണിച്ച് തന്നെ പറ്റിച്ചു എന്നാണു കെ എസ് എഫ് വിശദീകരണം ആവശ്യപ്പെട്ടപ്പോള്പദ്മകുമാര്മറുപടി നല്കിയിരിക്കുന്നത്ലോണുകള്നല്കുന്നതിന് മുന്പ് വസ്തുവും തുടര്ന്ന്  വീട് പണിയുടെ നിശ്ചിത ഘട്ടങ്ങളും മാനേജര്നേരിട്ട് കണ്ടു വിലയിരുത്തണം എന്നാണ് കെ എസ് എഫ് -യിലെ വ്യവസ്ഥ.  
 ആരോപണം നേരിടുന്ന ആളുകളെ മാറ്റി നിര്ത്തി അന്വേഷണം പൂര്ത്തിയാക്കുക എന്ന അംഗീകൃത കീഴ് വഴക്കം രാഷ്ട്രീയ സ്വാധീനമുള്ള ആളുകള്ക്ക് വേണ്ടി  അട്ടിമറിച്ചത് വിവാദം ആകുകയാണ്. തെളിവ് നശിപ്പിക്കുവാനും തുടര്അന്വേഷണവും നടപടികളും അട്ടിമറിക്കുവാനുമാണ് അദ്ദേഹത്തെ ഇപ്പോള്കുന്നത്കാല്‍  ബ്രാഞ്ചിലേയ്ക്ക് തന്നെ മാറ്റിയത