Sunday, May 24, 2015

KSFE - Scam of Cores of rupees- government & police inactive - Example of corruption encouraged by KM Mani & Chennithala

തവണ ചെക്കിൽ മുക്കി ചിട്ടി പിടിക്കാം; കെഎസ്എഫ്ഇയിൽ തട്ടിപ്പ്


by ഋഷി കെ. മനാജ്

ksfe

കോട്ടയം∙ സർക്കാർ വക ചിട്ടി സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ വൻതുകയുള്ള ചിട്ടികളിൽ തവണ തുകകൾ രൊക്കം പണമായി നൽകാതെ ചെക്കുകൾ മþത്രം നൽകി ചിട്ടി പിടിച്ച ശേഷം ചിട്ടിത്തുക കൈക്കലാക്കി തട്ടിപ്പു നടത്തുന്നു. പല കെ എസ് എഫ് ഇ ശാഖകളിലും ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഈ തട്ടിപ്പ്.
ഏറ്റവും ഒടുവിൽ കെഎസ്എഫ്ഇയുടെ തിരുവനന്തപുരം നഗരത്തിലെ ഒരു ബ്രാഞ്ചിൽ നടന്ന ഇത്തരം തട്ടിപ്പിനെക്കുറിച്ചിപ്പോൾ അന്വേഷണം നടക്കുകയാണ്. ഇവിടെ, ചിറ്റാൾ ഒരു കോടി രൂപയുടെ ചിട്ടിയിൽ ചേർന്ന ശേഷം ചെക്ക് മാത്രം കൊടുത്ത് ചിട്ടി പിടിച്ച ശേഷം 75 ലക്ഷം രുപയാണ് കൈക്കലാക്കിയത്. ഇതിന് കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥർക്കും ഇതിന്റെ പങ്ക് കിട്ടുമെന്നാണ് കരുതപ്പെടുന്നത്.
ചെക്ക് പണമായി മാറിയാൽ മാത്രമേ പിടിച്ച ചിട്ടിയുടെ തുക നൽകാവൂ എന്നാണ് നിയമം. എന്നാൽ ഇവിടെ ജീവനക്കാർ നിച്ശിത സമയ പരിധിക്കുള്ളിൽ ചെക്ക് പണമാക്കാതെ ചിറ്റാളിനെ ലേലത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നു. ചിട്ടിലേലം ഉറപ്പിച്ചു കഴിഞ്ഞാൽ കെ എസ് എഫ് ഇ ജീവനക്കാർ ചെക്ക് പണമാക്കാതെ തന്നെ ചിട്ടിത്തുക നൽകുന്നു. ഇതൊരു റാക്കറ്റ് പോലെയാണ് പ്രവർത്തിക്കുന്നത്.
ആദ്യ തവണകളിൽ തന്നെ ഇങ്ങനെ ചിട്ടി പിടിക്കുന്നവർ പിന്നീട് തവണകൾ അടയ്ക്കാറില്ല. കോടിക്കണക്കിന് രുപയാണിങ്ങനെ കെ എസ് എഫ് ഇയ്ക്ക് നഷ്ട്ടപ്പെടുന്നത്. കാരണം കെ എസ് എഫ് ഇയിൽ ലക്ഷങ്ങൾ മുതൽ രണ്ടു കോടിയുടെ വരെ ചിട്ടികളുണ്ട്. തട്ടിപ്പ് നടത്തുന്നവർ ചെറിയ തുകയുള്ള ചിട്ടികളിൽ ചേരാറില്ല. വൻതുകയുള്ള ചിട്ടികളിൽ ചെക്കുകൾ മാത്രം നൽകി നേരത്തെ തന്നെ ചിട്ടി പിടിച്ചു വൻതുക കൈക്കലാക്കി രക്ഷപ്പെടുകയാണ് പതിവ് .
ഇവരിൽ പലരെയും പിടി കൂടി നിയമത്തിനു മുന്നിലെത്തിക്കാൻ കെ എസ് എഫ് ഇ ശ്രമിക്കാറില്ല എന്നതാണ് ഏറെ രസകരം. അതിനു കാരണം ഇവരിൽ പലർക്കും ഉന്നത ബന്ധങ്ങളുണ്ട് എന്നതു തന്നെ. കെ എസ് എഫ് ഇയുടെ ഇത്തരം ചിട്ടി പിടിത്തക്കാരിൽ ബിസിനസുകാരും മഫിയ ബന്ധമുള്ളവരും സർക്കാരിൽ ഉയർന്ന പദവികളിലിരിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട് . ബിനാമികളെ പേര് ചേർത്തു ചിട്ടി പിടിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

No comments:

Post a Comment